2013, മാർച്ച് 21, വ്യാഴാഴ്‌ച

ഒരു പിറന്നാള്‍ സമ്മാനത്തിന്റെ ഓര്‍മ്മ...

ഇന്ന് നിന്റെ ജന്മദിനം...

ആശംസാ കാര്‍ഡുകളോ സമ്മാനങ്ങളോ ഒന്നും ഞാന്‍ കരുതിയിട്ടില്ല...കരുതാറുമില്ല...
പക്ഷെ, ഞാനോര്‍ക്കുന്നു എല്ലാ വര്‍ഷവും ഇതേ ദിവസം...കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഓര്‍മ്മകളില്‍ ഒന്നായി...

നിനക്കോര്‍മ്മയുണ്ടോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌... ഇതേ ദിവസം...!!! അന്ന് ഞാന്‍ നിനക്ക് നല്‍കിയ ജന്മദിന സമ്മാനം...!!!
ഒന്നും ഒരിക്കലും മറക്കാന്‍ എനിക്കാവുന്നില്ല..., നിനക്കോ...???

നമ്മുടെ മനസ്സും ശരീരവും ഒന്നായ നിമിഷം... അന്ന് എന്റെ ഈ കൈകളില്‍ നിന്റെ മുഖം ചേര്‍ത്ത് പിടിച്ച് നിനക്ക് ജന്മദിനം ആശംസിക്കുമ്പോള്‍, നിന്നിലേക്ക് ഞാന്‍ സമ്മാനമായി നല്‍കിയത് എന്റെ ജീവനെതന്നെയായിരുന്നു...

പക്ഷെ വിടരും മുമ്പേ തല്ലിക്കൊഴിക്കപ്പെട്ട ആ പൂമൊട്ടിനെയോര്‍ത്ത്‌ പിന്നീട് എത്രയോ ഏകാന്ത രാത്രികളില്‍ ഞാന്‍ കരഞ്ഞിട്ടുണ്ടെന്നു നിനക്കറിയോ...

പക്ഷെ, ഇന്നും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു... എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ...??? എന്തായിരുന്നു ഞാന്‍ ചെയ്ത തെറ്റ്..., ഞാന്‍ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നില്ലേ... എന്നിട്ടും..., അതോ നിനക്കെന്നെ സ്നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലേ... എങ്കില്‍ എന്നെയെന്തിന് ഒരു വിഡ്ഢിവേഷം കെട്ടിച്ചു...???

അതൊന്നും സാരമില്ല..., പക്ഷെ ഒന്നുമറിയാത്ത നമ്മുടെ കുഞ്ഞ് എന്ത് തെറ്റാ ചെയ്തെ...???

ഇന്ന് നീ നിന്റെ കുഞ്ഞുങ്ങളോടൊപ്പം ചിരിച്ചുല്ലസിക്കുമ്പോള്‍ നീ ഓര്‍ക്കാറുണ്ടോ, ഒരിക്കല്‍ നമ്മള്‍ ഹൃദയതാളം ആസ്വദിച്ച, ജനിക്കും മുമ്പേ നമ്മള്‍ കൊന്നു കളഞ്ഞ നമ്മുടെ സ്വപ്നമായിരുന്ന നമ്മുടെ കുഞ്ഞിനെ...

ഈ ലോകത്തില്‍ എത്രയൊക്കെ ഉയരങ്ങള്‍ വെട്ടിപ്പിടിച്ചാലും... എത്ര മുഖം മൂടിയണിഞ്ഞാലും... യാഥാര്‍ത്ഥ്യത്തിന്റെ ചില നിമിഷങ്ങളില്‍ സ്വന്തം മനസ്സാക്ഷിക്കുള്ളില്‍ ആരുമറിയാതെയെങ്കിലും ഇതൊക്കെ ഓര്‍ക്കാതിരിക്കാന്‍ നിനക്കാവുമോ...???

ഒരുപക്ഷെ നിനക്ക് എന്നെ മറക്കാന്‍ കഴിയുമായിരിക്കും, പക്ഷെ നീ ഒരു സ്ത്രീയല്ലേ...ഇന്ന് നീ ഒരമ്മയല്ലേ... നിന്റെ ജീവിതത്തില്‍ നിന്റെ ഉദരത്തില്‍ ചുമന്ന നമ്മുടെ ആദ്യത്തെ കുഞ്ഞിനെ നിനക്ക് എങ്ങിനെയാ മറക്കാന്‍ കഴിയുക...!!

2 അഭിപ്രായങ്ങൾ:

  1. കൊള്ളാം, കഥ ഇനിയും കൂടുതല്‍ നന്നാക്കാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. മനസ്സിന്‍റെ തന്ത്രികളില്‍ നഷ്ട പ്രണയത്തിന്‍റെ ദുഖവും വിടരും മുന്‍പേ കൊഴിഞ്ഞു പോയ ഒരു കുരുന്നു ജീവന്‍റെ പിടച്ചിലും നിലക്കാത്ത പ്രാണ വേദനയും ...
    ഹൃദയംകൊണ്ടു എഴുതിയ വരികള്‍ ...
    ആശംസകള്‍ !!!

    മറുപടിഇല്ലാതാക്കൂ