2013, മാർച്ച് 25, തിങ്കളാഴ്‌ച

കൊടുങ്കാറ്റ്...

കൊടുങ്കാറ്റടിക്കാന്‍ തുടങ്ങിയിരിക്കുന്നു...

അസത്യത്തിന്റെ... അസഹിഷ്ണുതുയുടെ...
അധാര്‍മ്മികതയുടെ... കൊടുങ്കാറ്റ്...

അതിന്റെ ഹൂങ്കാരത്തില്‍...
നിലവിളിയൊച്ചകള്‍ അലിഞ്ഞില്ലാതാകുന്നു...
അതിന്റെ കൈകളില്‍പ്പെട്ടുഴറുന്ന...
നിസ്സാഹായതയുടെ... ധാര്‍മ്മികതയുടെ...
സഹനത്തിന്റെ... തേങ്ങലുകള്‍...

ഇനിയുമീ കൊടുങ്കാറ്റില്‍ എന്തൊക്കെ തീരണം...
അല്പ പ്രാണന്‍ മാത്രം ബാക്കിയായ ജന്മങ്ങളോ...

ഇരുള്‍ പരന്ന ഭൂമിയില്‍ കൊടുങ്കാറ്റടിക്കട്ടെ...
ഇടി മിന്നലും പേമാരിയും താണ്ഡവമാടട്ടെ...

എങ്കിലും ഒരു നാള്‍...
മൂടിവെക്കപ്പെട്ട സത്യത്തിന്റെ
പൊന്‍ വെളിച്ചം പുലരുക തന്നെ ചെയ്യും...

6 അഭിപ്രായങ്ങൾ:

 1. ഇനിയുമീ കൊടുങ്കാറ്റില്‍ എന്തൊക്കെ തീരണം...
  അല്പ പ്രാണന്‍ മാത്രം ബാക്കി വെച്ചോരെന്‍ ജീവിതമോ...
  nice lines .

  മറുപടിഇല്ലാതാക്കൂ
 2. സത്യത്തിന്റെ
  പൊന്‍ വെളിച്ചം പുലരുക തന്നെ ചെയ്യും...

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 3. ഇനി മഴ തിമിര്ത്ത് പെയ്യട്ടെ....

  മറുപടിഇല്ലാതാക്കൂ