2013, മാർച്ച് 27, ബുധനാഴ്‌ച

നമുക്കിടയില്‍ ...

ഒരിക്കല്‍ .............
നമുക്കിടയില്‍ വാക്കുകള്‍ കുളില്‍ തെന്നലായ്...
ഒന്ന് മറ്റൊന്നിനെ തഴുകി തലോടി...
പിന്നെയത് മഞ്ഞായ്‌... മഴയായി...
പിന്നെയെപ്പോഴോ അതൊരു പെരുമഴക്കാലമായ്‌...

പിന്നെയുമെപ്പോഴോ... കൊടുങ്കാറ്റായ്...
വാക്കുകള്‍ നേര്‍ക്കു നേരെ... തമ്മില്‍ തല്ലി ചിതറിത്തെറിച്ചു...

പിന്നെയത് അഗ്നിയായി വെന്തുരുകി...
അക്ഷരങ്ങള്‍ തലതല്ലി കരഞ്ഞു...

ഒടുവില്‍ .....................
വാക്കുകള്‍ നഷ്ടമായ നമുക്കിടയില്‍......
മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ നിശ്ശബ്ദത...

-ഷമീർ ഒറ്റത്തൈക്കൽ

5 അഭിപ്രായങ്ങൾ:

 1. ഒടുവില്‍ .....................
  ... വാക്കുകള്‍ നഷ്ടമായ നമുക്കിടയില്‍......
  മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ നിശ്ശബ്ദത...
  ......
  communication gap

  ഇതാണ്‌ ജീവിതം. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 2. മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ മരവിച്ച നിശബ്ദത....

  മറുപടിഇല്ലാതാക്കൂ
 3. നമുക്കിറ്റയില്‍ കുറച്ച് കുത്തുകള്‍ മാത്രം

  മറുപടിഇല്ലാതാക്കൂ
 4. വാക്കുകള്‍ നഷ്ടമായ നമുക്കിടയില്‍......
  മരിച്ചു കിടക്കുന്ന അക്ഷരങ്ങളുടെ നിശ്ശബ്ദത...

  നല്ല വരികൾ..

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ