2013, ഏപ്രിൽ 4, വ്യാഴാഴ്‌ച

ചിരി...

'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും.......'

അങ്ങിനെ അയാള്‍ ചിരിക്കാന്‍ തുടങ്ങി...
ആദ്യം ഒന്നുരണ്ടു പേര്‍ വന്നു...

അയാള്‍ ചിരി തുടര്‍ന്നു...
പിന്നെയും ഒന്നുരണ്ടു പേര്‍കൂടി വന്നു...

അയാള്‍ വീണ്ടും വീണ്ടും ചിരിച്ചു... ആവേശത്തോടെ പൊട്ടിച്ചിരിച്ചു...

പിന്നെ... അയാള്‍ക്ക്‌ ചിരി നിര്‍ത്താനായില്ല... അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു...

എന്നിട്ടോ...

ആയിരം പേരൊന്നും വന്നില്ലെങ്കിലും അഞ്ചാറു പേര് വന്നു... വണ്ടിയും വിളിച്ച്.....

കൊണ്ട് ചെന്ന സ്ഥലത്ത് ആയിരം പേര് കാണുമായിരിക്കും അല്ലെ...!!!

2 അഭിപ്രായങ്ങൾ:

  1. ആയിരം പേര് വരൂത്രെ!!

    ചുമ്മാ ഒരു ഭ്രാന്തന്‍ അങ്ങനെ പറഞ്ഞൂന്ന് വച്ച്.....

    മറുപടിഇല്ലാതാക്കൂ
  2. ഹി ഹി ചിരിപ്പിച്ചു കളഞ്ഞല്ലോ ....

    മറുപടിഇല്ലാതാക്കൂ