2013, മാർച്ച് 20, ബുധനാഴ്‌ച

'കണിക്കൊന്നപ്പൂക്കള്‍ കണി കണ്ടുണര്‍ന്നപ്രഭാതങ്ങള്‍...'

കണിക്കൊന്നപ്പൂക്കള്‍ കണികണ്ട് ഉണര്‍ന്നിരുന്ന പ്രഭാതങ്ങളാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്...
നീണ്ട മണിനാദം കേട്ട് കണ്ണ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ജാലകത്തിന് പുറത്തുള്ള വലിയ ലോകത്തിലെ ആകാശത്തിന്റെ നീലിമയ്ക്ക് താഴെ മുറ്റത്ത് പൂത്തു നില്‍ക്കുന്ന കണിക്കൊന്നപ്പൂക്കള്‍ ആയിരുന്നു.
പക്ഷെ ആ കാഴ്ചകള്‍ക്കും എന്റെ കണ്ണുകള്‍ക്കും ഇടയില്‍ ഇരുമ്പഴികള്‍ തീര്‍ത്ത മൗനം... വീര്‍പ്പുമുട്ടലുകള്‍...
അപ്പോള്‍ കണ്ണുനീര്‍ത്തുള്ളികള്‍ തീര്‍ക്കുന്ന ജാലകത്തിലൂടെ കാണുന്ന കാഴ്ചകള്‍ ... 

കണിക്കൊന്നയ്ക്കരികിലൂടെ ഇരുമ്പ് ബക്കറ്റുമായി വെള്ളം നിറച്ച ടാങ്കിനടുത്തേക്ക് നടന്നു നീങ്ങുന്നവര്‍... അവരില്‍ ചിലര്‍ അവരുടെ കണ്ണുകളിലും പ്രവര്‍ത്തിയിലും ഒരു ക്രൂരഭാവം നില നിര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടു ...
എങ്കിലും നിരാശയും സങ്കടവും നിറഞ്ഞ കണ്ണുകളുമായി എത്രയോ പേര്‍ അവര്‍ക്കിടയില്‍...
ഒരു പക്ഷെ അവരും എന്നെപ്പോലെ... ആവോ അറിയില്ല...

കാക്കി ധാരികള്‍ വരാന്തയിലൂടെ നടക്കുന്നതിനിടയില്‍ ആരോടോ പകതീര്‍ക്കും പോലെ ചൂരലുകൊണ്ട് ഇരുമ്പഴികളില്‍ ആഞ്ഞടിച്ച് വലിയ ശബ്ദമുണ്ടാക്കി രസിച്ചു ...
അനുഭവത്തിന്റെ തീച്ചൂളയില്‍ ശരീരവും മനസ്സും ഒരുപോലെ തളര്‍ന്നു... ഭൂമി തലകീഴായി മറിയുകയായിരുന്നു...
ചൂരല്‍ വീശുന്ന കാക്കി ധാരികള്‍ .. അവര്‍ തലകീഴായി നിന്ന് അട്ടഹസിച്ചു ...
അവരുടെ വായില്‍ നിന്നും വന്ന വാക്കുകള്‍ക്ക്‌ ചീഞ്ഞളിഞ്ഞ മൃതദേഹത്തേക്കാളും വലിയ ദുര്‍ഗന്ധമായിരുന്നു...
മനുഷ്യര്‍ വേദനയോടെ കരയുന്നത് കണ്ട്‌ അവര്‍ ആര്‍ത്തു ചിരിച്ചു...

പക്ഷെ അന്നും ഇന്നും അറിയതെ പോയ ഒന്നുണ്ട്... ഞാന്‍ ... ഇതൊക്കെ ... ആര്‍ക്കുവേണ്ടി ...എന്തിനു വേണ്ടി ... അറിയില്ല ഇപ്പോഴും ... 
........................................................................................................
...........................................................................................................................
......................................................................................................................................................
അവിടെ ഇപ്പോഴും ആ കണിക്കൊന്ന പൂക്കുന്നുണ്ടാവാം... ആര്‍ക്കും വേണ്ടാതെ... ഒരു നിയോഗം പോലെ...

4 അഭിപ്രായങ്ങൾ:

  1. അഴികള്‍ക്കുള്ളില്‍ നിന്നൊരു നോട്ടം

    മറുപടിഇല്ലാതാക്കൂ
  2. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന്‍റെ അനന്തരഫലം തടവറയില്‍ അകപെട്ട തടവ്‌ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളിയുടെ മനസ്സ് വളരെ തനിമയോടെ അവതരിപ്പിച്ചു.ഇനിയും മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്തുകള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു .

    മറുപടിഇല്ലാതാക്കൂ
  3. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റിന്‍റെ അനന്തരഫലമായി തടവറയില്‍ അകപെട്ട തടവുപുള്ളിയുടെ മനസ്സ് വളരെ തനിമയോടെ അവതരിപ്പിച്ചു.ഇനിയും മനസ്സിനെ സ്പര്‍ശിക്കുന്ന എഴുത്തുകള്‍ പിറവിയെടുക്കട്ടെ എന്ന് ആശംസിക്കുന്നു .

    മറുപടിഇല്ലാതാക്കൂ